ഇപ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്. തെലുങ്ക് ആരാധകരെ ഒന്നടങ്കം വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ.
റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിന് ഇതുവരെയായി പേര് ഇട്ടില്ല. 300 കോടി മുതല്‍ മുടക്കില്‍ ഡിവിഡി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും തുല്യ പ്രധാന്യമുള്ള വേഷമായിരിക്കും.