മുന്നറിയിപ്പില്ലാതെ പുലിമുരുകനെത്തി!

ചൊവ്വ, 16 ഓഗസ്റ്റ് 2016 (09:34 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പുലിമുരുകൻ തീയേറ്ററിൽ എത്തുകയാണ്. അതിനു മുൻപ് മുന്നറിയിപ്പുകൾ ഇല്ലാതെ പുലിമുരുകൻ ഗെയിം വരികയാണ്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ പുലിയുമായുള്ള മുരുകന്റെ സംഘട്ടനം കുട്ടികളടക്കമുള്ള ആരാധകർക്ക് കാണാൻ കഴിയുമെന്നാണ് വിശ്വാസം.
 
പുലിയെ മെരുക്കാനുള്ള മോഹന്‍ലാലിന്റെ മൃഗശിക്ഷകനായ മുരുകന്റെ ശ്രമമാണ് ഗെയിം. ഇരുവരും തമ്മിലുള്ള സംഘട്ടനവും ഗെയിമിന്റെ ഹൈലൈറ്റാണ്. പുലിമുരുകന്‍ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡിലും ഐ ഫോണിലും ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക