മലയാളികള്‍ക്കും അഭിമാനം! ഈ നേട്ടത്തില്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നും ടോവിനോ മാത്രം!

കെ ആര്‍ അനൂപ്

തിങ്കള്‍, 11 മാര്‍ച്ച് 2024 (10:59 IST)
ടൊവിനോ തോമസ് കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. വാണിജ്യ സിനിമകള്‍ക്ക് ഒപ്പം തന്നെ സമാന്തര സിനിമകളിലും അഭിനയിക്കാന്‍ ടോവിനോ തോമസ് മടി കാട്ടാറില്ല. വേറിട്ട പ്രകടനം കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ നടന് ആവാറുണ്ട്. ടോവിനോയെ തേടി അന്താരാഷ്ട്ര അവാര്‍ഡും എത്തിയിരിക്കുകയാണ്.
 
അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയ്ക്കാണ് ടൊവിനോ തോമസിന് പുരസ്‌കാരം.പോര്‍ച്ചുഗലിലെ പ്രശസ്തമായ ഫന്റാസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തിലെ അവാര്‍ഡിലാണ് ടൊവിനോ തോമസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.ഒരു ഇന്ത്യന്‍ നടന് ഈ അവാര്‍ഡ് ലഭിക്കുന്നത് ആദ്യമായാണ്.
 
ഇതുവരെ സംഘടിപ്പിച്ച 44 എഡിഷനുകളില്‍ ആദ്യമായി ഒരു മലയാളി നടനാണ് ഇന്ത്യയില്‍ നിന്ന് പോര്‍ച്ചുഗലിലെ ഫന്റാസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ അത്തരം ഒരു നേട്ടത്തില്‍ എത്തുന്നത്.
 
മികച്ച നടനായി ഫാന്റസ്‌പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുക്കപ്പട്ടതില്‍ ആദരിക്കപ്പെട്ടതായും അഭിമാനവും തോന്നുന്നു. അദൃശ്യ ജാലകങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനും നിര്‍മാതാവിനും അടക്കം സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയം ഇനിയും തുടരട്ടേ. എല്ലാവരോടും സ്‌നേഹമെന്നും നന്ദിയെന്നും ടോവിനോ തോമസ് പറഞ്ഞു.
 
 
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍