പ്രിയദര്‍ശന്‍ കാരണം ഷാജി കൈലാസ് ഒരു മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ചു!

ചൊവ്വ, 28 ഓഗസ്റ്റ് 2018 (17:20 IST)
ഹിറ്റ് കോമ്പോ ആണ് മമ്മൂട്ടിയും ഷാജി കൈലാസും. ഇരുവരും ഒന്നിച്ച സിനിമകൾ ആരാധകർ ആഘോഷമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജി കൈലാസ് ഒരു സിനിമ പ്രഖ്യാപിച്ചു - 'കേണല്‍’ എന്നായിരുന്നു ആ സിനിമയുടെ പേര്. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു ഷാജി ചിത്രം പ്ലാൻ ചെയ്തത്. ടി കെ രാജീവ് കുമാറായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്.
 
എന്നാല്‍ ആ സിനിമ പിന്നീട് ഉപേക്ഷിച്ചു. അതേസമയം തന്നെ പ്രിയദര്‍ശന്‍ തന്‍റെ ‘മേഘം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കേണലായി അവതരിപ്പിച്ചതായിരുന്നു ഷാജി തന്‍റെ പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായത് എന്നാണ് പറയപ്പെടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മേഘം വേണ്ട രീതിയിൽ വിജയം കൈവരിച്ചതുമില്ല.
 
നായര്‍സാബ്, സൈന്യം, പട്ടാളം, മിഷന്‍ 90 ഡെയ്സ് തുടങ്ങിയവയാണ് മമ്മൂട്ടി പട്ടാളക്കാരനായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഉദ്യാനപാലകന്‍ തുടങ്ങിയ സിനിമകളില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍