MMMN Movie: മഹേഷ് നാരായണൻ ചിത്രം എല്ലാ അഭിനേതാക്കള്‍ക്കും ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമയല്ലെന്ന് പൃഥ്വിരാജ്

നിഹാരിക കെ.എസ്

ബുധന്‍, 19 മാര്‍ച്ച് 2025 (09:55 IST)
മമ്മൂട്ടി-മോഹൻലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ എല്ലാ അഭിനേതാക്കള്‍ക്കും ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്നില്ലെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ്. മൾട്ടി സ്റ്റാർ കാറ്റഗറിയിൽ ആണ് മഹേഷ് നാരായണന്റെ സിനിമ വരുന്നതെങ്കിലും അത് അഭിനേതാക്കൾക്ക് ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമ അല്ലെന്നും പൃഥ്വി പറഞ്ഞു. 'ഈഗോയും മറ്റും മാറ്റിവെച്ച് വലിയ അഭിനേതാക്കള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വരികയെന്നത് മലയാളത്തില്‍ മാത്രം എങ്ങനെയാണ് എളുപ്പത്തില്‍ സാധ്യമാകുന്നത്' എന്ന ചോദ്യത്തിന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ മറുപടി.
 
തനിക്ക് ശേഷം വന്ന ജനറേഷനിലെ അഭിനേതാക്കള്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാന്‍ മാത്രം ഓപ്പണല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അത്തരം ഒരു സിനിമ ചെയ്യുന്നതില്‍ അവര്‍ അത്രയും ഓക്കെയാവില്ലെന്നും നടന്‍ പറയുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തിലുള്ള എത്ര സിനിമകള്‍ വന്നുവെന്ന് തനിക്കറിയില്ലെന്നും പൃഥ്വിരാജ് പറയുന്നു.
 
‘എങ്ങനെയാണ് ഇന്‍ഡസ്ട്രിയിലെ വലിയ അഭിനേതാക്കള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വരുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ കാരണം എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ ഈയിടെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. എനിക്ക് ശേഷം വന്ന ജനറേഷനിലെ അഭിനേതാക്കള്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാന്‍ മാത്രം അത്രയും ഓപ്പണല്ല. അവര്‍ അത്തരം ഒരു സിനിമ ചെയ്യാന്‍ അത്ര ഓക്കെയാവില്ല. ഒരുപക്ഷെ ബാംഗ്ലൂര്‍ ഡേയ്‌സ്, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തിലുള്ള എത്ര സിനിമകള്‍ വന്നുവെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഒന്നിലധികം സ്റ്റാറുകള്‍ വന്ന് ഒരേ സ്‌ക്രീന്‍ ടൈം പങ്കിടുന്ന അല്ലെങ്കില്‍ ബഡി കോമഡി ചിത്രങ്ങള്‍ പോലെയുള്ളവ പിന്നീട് വന്നിട്ടില്ല. മഹേഷിന്റെ പുതിയ സിനിമ വരുന്നുണ്ട്. പക്ഷെ അതൊരിക്കലും എല്ലാ അഭിനേതാക്കള്‍ക്കും ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമയല്ല,’ പൃഥ്വിരാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍