നല്ലൊരു ഹൊറർ ചിത്രം കാണാൻ ഇനിയെവിടേയും പോകണ്ട, ഇങ്ങ് മോളിവുഡിലും ഉണ്ട് - എസ്ര ടീസർ കാണൂ

തിങ്കള്‍, 14 നവം‌ബര്‍ 2016 (12:35 IST)
അബ്രഹാം എസ്രയുടെ ആത്‌മാവ്‌ ഈ ശിശിരത്തിൽ പ്രതികാരത്തിനെത്തുന്നു. അവർ അയാളുടെ പ്രണയം കവർന്നു. അയാൾ അവരുടെ ലോകവും.. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന എസ്രയുടെ ടീസർ പുറത്തിറങ്ങി. കാഴ്ചകൾക്കുള്ളിൽ പലതും ഒളിപ്പിച്ചുവെക്കുകയാണ് എസ്ര. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്ന‌ത്. ഹോളിവുഡിനൊപ്പം എത്തുന്ന ടീസർ എന്നാണ് ആരാധകർ പറയുന്നത്.
 
നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിൽ പൃഥ്വിരാജാണ് നായകനായെത്തുന്നത്. ജൂതസമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'എസ്ര'. ചിത്രത്തില്‍ തമിഴ് താരം പ്രിയ ആനന്ദാണ് നായിക. വെള്ളിനക്ഷത്രം, അനന്തഭദ്രം തുടങ്ങിയ ഹൊറര്‍ ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എസ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക