മാമാങ്കം സിനിമയില്‍ വച്ചാണ് ഉണ്ണി മുകുന്ദനെ നടി പ്രാചി തെഹ്ലാന്‍ പരിചയപ്പെടുന്നത്. അഞ്ചുവര്‍ഷത്തെ സൗഹൃദം. ഒരു അഭിനേതാവായും ഇപ്പോള്‍ നിര്‍മ്മാതാവായും ഉണ്ണി വളരുന്നത് കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നാണ് പ്രാചി പറയുന്നത്. 2023 സിമ അവാര്‍ഡ് നെറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
പ്രണയത്തോടുള്ള നിന്റെ പ്രൊഫഷണല്‍ തീരുമാനങ്ങള്‍, സ്ഥിരോത്സാഹം, അര്‍പ്പണബോധം എന്നിവയാല്‍ നീ എന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നീയൊരു അഭിനേതാവായും ഇപ്പോള്‍ നിര്‍മ്മാതാവായും വളരുന്നത് കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്! തൊപ്പിയുടെ മറ്റൊരു തൂവല്‍ കൂടി. കഴിഞ്ഞ രാത്രി സിമ അവാര്‍ഡ്-ല്‍. മേപ്പാടിയനിലെ മികച്ച നവാഗത നിര്‍മ്മാതാവിന് അഭിനന്ദനങ്ങള്‍
ജോലി തുടരുക',-പ്രാചി തെഹ്ലാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
റെയാന്‍ഷ് രാഹുല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.