പ്രഭാസ് വിവാഹിതനാകുന്നു? വധു ആര്?; പ്രഭീസിന്റെ ടീം പ്രതികരിക്കുന്നു

നിഹാരിക കെ.എസ്

വെള്ളി, 28 മാര്‍ച്ച് 2025 (13:29 IST)
മുംബൈ: പ്രമുഖ തെലുഗു നടന്‍ പ്രഭാസ് അവിവാഹിതനായി തുടരുകയാണ്. നടൻ വിവാഹിതനാകാന്‍ പോകുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് പല നടിമാരുമായും ചേർത്ത് പ്രഭാസിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. നടന്റെ കുടുംബം വിവാഹം തീരുമാനിച്ചുവെന്ന് കാണിച്ച് ന്യൂസ് 18 തെലുഗു അടക്കമുള്ള മാധ്യനാണ് റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം ആരാധകർ അറിയുന്നത്.  ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായിയുടെ മകളാണ് വധു എന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്.
 
എന്നാല്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പേരോ, വിവാഹ തിയ്യതിയോ വാര്‍ത്തയില്‍ ഇല്ല. വാര്‍ത്തയില്‍ വസ്തുത ഇല്ല എന്നാണ് പ്രഭാസിന്റെ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാര്‍ത്തയാണത്. പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നു എന്നാണ് പുതിയ പ്രചാരണം. ന ദയവ് ചെയ്ത് അവഗണിക്കൂ എന്നാണ് പ്രഭാസിന്റെ ടീമിലെ അംഗം പ്രതികരിച്ചത്. മുംബൈയിലെ താരത്തിന്റെ വക്താവും വാര്‍ത്ത തള്ളി. 
 
ബാഹുബലി സിനിമകളിലൂടെ ആഗോള സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ പേരാണ് പ്രഭാസിന്റേത്. കല്‍ക്കിയാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. രാജാ സാബ്, ഫൗജി തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ് എന്ന ചിത്രം ഷൂട്ടിങ് തുടങ്ങാനുണ്ട്. ഇതിനിടെയാണ് പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ പ്രചാരണമുണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍