12 ദിവസം കൊണ്ട് 411 കോടി, മുന്നില്‍ കമല്‍ഹാസന്റെ 'വിക്രം'ന്റെ നേട്ടം മാത്രം

കെ ആര്‍ അനൂപ്

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:01 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 1' തീയേറ്ററുകളില്‍ എത്തി രണ്ടാഴ്ചകള്‍ പിന്നിടുന്നു.എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി ചിത്രം മാറി. ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ 300 കോടി നേടിയ 'പൊന്നിയിന്‍ സെല്‍വന്‍ 1' രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് നേടിയെടുക്കുന്നത്. 
 
 റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് 411 കോടി ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍ഹാസന്റെ 'വിക്രം' (455 കോടി രൂപ) നേടിയ റെക്കോര്‍ഡ് മാത്രമാണ് സിനിമയ്ക്ക് മുന്നിലുള്ളത്.
 
തമിഴ്‌നാട്ടിലെ 'ബാഹുബലി 2' കളക്ഷന്‍ നേരത്തെ തന്നെ 'പൊന്നിയിന്‍ സെല്‍വന്‍ 1' മറികടന്നിരുന്നു.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍