സ്ത്രീധനത്തിനെതിരെ ശക്തമായി സംസാരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദേശീയ മാധ്യമങ്ങള്‍ അടക്കം മികച്ച റേറ്റിങ് ആണ് സിനിമയ്ക്കു നല്‍കിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ അല്‍പ്പം സര്‍ക്കാസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജി.ആര്‍.ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിജോ മോള്‍, ആനന്ദ് മന്‍മഥന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.