ലഹളയുണ്ടാക്കുക,നിയമവിരുദ്ധമായി ഒത്തുചേരുക,പൊതുമുതല്‍ നശിപ്പിക്കുക എന്നതടക്കം 7 കേസുകളാണ് ഷാരൂഖിനെഹ്റ്റിരെ രേഖപെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ റയീസിന്റെ പ്രചരണ ഭാഗമായി മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് ട്രെയിന്‍ യാത്ര നടത്തിയപ്പോഴായിരുന്നു സംഭവം.
ജനുവരി 24ആം തീയ്യതി വൈകിട്ട് 5 മണിയോടുകൂടി ഷാറൂഖ് സ്‌റ്റേഷനില്‍ എത്തിചേര്‍ന്നു. ട്രെയിനില്‍ നിന്നിറങ്ങാതെ ആരാധകരെ കൈവീശുകയും, ഫുട്‌ബോളുകളടക്കമുളള സമ്മാനങ്ങള്‍ വാരിയെറിയുകയും ചെയതപ്പോള്‍ ഉണ്ടായ ആരാധകരുടെ തിരക്കില്‍ തന്റെ കടയ്ക്കും, പൊതുമുതലുകള്‍ക്കും കേടുവന്നിട്ടുണ്ടെന്നു വിക്രം സിംഗ് പരാതിയിൽ പറയുന്നു.