വളകാപ്പ് കുടുംബത്തിന്റെ ആഘോഷമായി മാറിയെങ്കില്‍ ബേബി ഷവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള ഗംഭീര സംഭവവുമായി തന്നെ മാറിയിരിക്കുകയാണ്.നടി അമല പോലും ഭര്‍ത്താവ് ജഗത് ദേശായിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കടല്‍ത്തീരത്തെ പശ്ചാത്തലമാക്കി ജിപ്‌സി തീമിലാണ് പരിപാടികള്‍ ക്രമീകരിച്ചത്. പേളിയുടെ സഹോദരി റേച്ചലായിരുന്നു അവതാരക. അതിനിടയില്‍ ഒരു പ്രഖ്യാപനം റേച്ചല്‍ നടത്തി. 'ഇതായിരിക്കും അവസാനത്തേത്' എന്ന് മൈക്കിലൂടെ റേച്ചല്‍ വിളിച്ചു പറഞ്ഞു ഉടന്‍ മറുപടിയെത്തി. അങ്ങനെ പറയരുത് എന്ന് ശ്രീനി പറഞ്ഞു.'വീ ആര്‍ റെഡി' എന്ന് ശ്രീനിഷും 'വീ ആര്‍ വെയ്റ്റിങ്' എന്ന് പേളിയും പറഞ്ഞു.