ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തനിക്ക് സങ്കടം കലര്‍ന്ന സന്തോഷമാണ് തോന്നിയതെന്ന് നടി പാര്‍വതി തിരുവോത്ത്. അമ്മ സംഘടനയില്‍ നിന്നും നേരിട്ട അനീതിയെ കുറിച്ച് ആളുകള്‍ വിശ്വസിക്കാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസിയുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി എന്നാണ് പാര്‍വതി പറയുന്നത്.
വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ ആണ് പാര്‍വതി സംസാരിച്ചത്. അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം എന്ന മറുപടിയാണ് കിട്ടിയത്.
മുതിര്‍ന്ന പുരുഷ താരങ്ങളില്‍ ചിലര്‍ക്ക് പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയത്. അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി.
റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലര്‍ന്ന സന്തോഷമാണ് തോന്നിയത് എന്നാണ് പാര്‍വതി പറയുന്നത്. ഡബ്ല്യൂസിസി രൂപീകരിച്ചതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത് എന്നും പാര്‍വതി വ്യക്തമാക്കി.