മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 4 കെ പതിപ്പിലുള്ള ചിത്രമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2009 ല്‍ റിലീസ് ചെയ്ത പാലേരിമാണിക്യത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പാലേരി മാണിക്യത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി കരസ്ഥമാക്കിയിരുന്നു.
നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടി പാലേരിമാണിക്യത്തിന്റെ 4 കെ പതിപ്പ് ഇറക്കണമെന്ന് നേരത്തെ മമ്മൂട്ടി ആരാധകര്‍ അടക്കം ആവശ്യമുന്നയിച്ചിരുന്നു. ശ്വേത മേനോന്‍, മൈഥിലി, സിദ്ദിഖ്, ശ്രീനിവാസന്‍, മുഹമ്മദ് മുസ്തഫ, ശശി കലിംഗ തുടങ്ങിയവരാണ് പാലേരിമാണിക്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനു ശ്വേത മോനോന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.