P Jayachandran's Funeral Today: ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും

നിഹാരിക കെ.എസ്

ശനി, 11 ജനുവരി 2025 (12:47 IST)
തൃശൂർ: അന്തരിച്ച ​ഗായകൻ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‍കാരം നടക്കുക. കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചിരുന്നു. 
 
സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീത പ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി അനശ്വര ഗായകൻ  അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ 10 മണിയോടെ മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിച്ചു. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
 
ശ്രീകുമാരൻ തമ്പിയും ഗോപിയാശാനും മന്ത്രിമാർക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹ്യ സംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പേറുന്ന അനേകം മനുഷ്യരും ഗായകനെ അവസാനമായി ഒന്നു കാണാനെത്തിയിരുന്നു. നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍