ദുൽഖർ സൽമാനേയും മമ്മൂട്ടിയേയും പൃഥ്വിരാജിനേയും പിന്നിലാക്കി യൂത്ത് ഐക്കൺ ടൊവിനോ തോമസ്. മെക്സിക്കൻ അപാരത എന്ന ഒരൊറ്റ ചിത്രം മതി ടൊവിനോ എന്ന നടനെ തിരിച്ചറിയാൻ. ദുൽഖർ, മമ്മൂട്ടി, പൃഥ്വി എന്നിവരുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് നേടിയ ചിത്രങ്ങളെ ആദ്യദിന കളക്ഷനില്‍ പിന്നിലാക്കിയാണ് ടൊവിനോ മുൻ നിരയിലേക്ക് കുതിച്ചുയർന്നിരിക്കുന്നത്.
139 സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് അപ്രതീക്ഷിതമാംവിധം മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ ലഭിച്ചത്. മുൻനിര താരങ്ങളുടെയെല്ലാം കരിയര്‍ ബെസ്റ്റ് ഓപണിംഗ് ഡേ പഴംകഥയാക്കിയാണ് ടൊവീനോയുടെ 'ഒരു മെക്‌സിക്കന്‍ അപാരത' പുതിയ റെക്കോര്‍ഡിട്ടത്. ''ഇന്നലത്തെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. വന്‍ തിരക്ക് കാരണം പല തീയേറ്ററുകളിലും രാത്രി 12.20നൊക്കെയാണ് അവസാന പ്രദര്‍ശനങ്ങള്‍ നടന്നത്. 3 കോടിയാണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത്'' നിർമാതാവ് അനൂപ് കണ്ണൻ പറയുന്നു.
പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും മികച്ച ഓപണിംഗ് നേടിക്കൊടുത്തത് എസ്രയാണ്. ജയ് കെ സംവിധാനം ചെയ്ത 'എസ്ര'യുടെ കളക്ഷൻ 2.69 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ അവസാന റിലീസായ സത്യന്‍ അത്യന്‍ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ആദ്യദിന കളക്ഷൻ 2.71 കോടിയായിരുന്നു. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഫസ്റ്റ്‌ഡേ കളക്ഷനായിരുന്നു നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത 'കസബ'. നിര്‍മ്മാതാക്കള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2.48 കോടിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ഡേ കളക്ഷന്‍.