എന്നാൽ, കാലാവധി കഴിഞ്ഞതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കേസ് നൽകിയതോടെ രണ്ടാമൂഴം വിവാദത്തിലാവുകയായിരുന്നു. എംടിയുടെ ഹര്‍ജിയില്‍ തിരക്കഥ തിരിച്ചുനല്‍കാനുള്ള മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടാമൂഴം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും അടുത്ത വർഷം ഓഗസ്തിൽ സിനിമ തുടങ്ങുമെന്നും സംവിധായകൻ പറയുന്നു.
എന്നാൽ, ഇപ്പോൾ തനിക്കനുകൂലമായ വിധി ശ്രീകുമാർ മേനോൻ വാങ്ങിയിരിക്കുകയാണ്. എം ടിയെ തോൽപ്പിച്ച് ശ്രീകുമാർ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ട് പോകുകയാണ്. കോടതിയുടെ അവസാന വിധി എന്താകുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.