ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ' ഞാന്‍ സംവിധാനം ചെയ്യും'- ട്രെയിലര്‍

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (15:33 IST)
ബാലചന്ദ്രമേനോന്‍ സംവിധാനംചെയ്ത "ഞാന്‍ സംവിധാനം ചെയ്യും“ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സിനിമയെ പ്രണയിക്കുന്ന എന്‍എഫ്ഡിസി ഉദ്യോഗസ്ഥന്‍ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, ശശി കലിംഗ, സുധീര്‍ കരമന, വിനീത്, രവീന്ദ്രന്‍, ധര്‍മജന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാര്‍ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും ബാലചന്ദ്രമേനോനാണ്.
 
 

വെബ്ദുനിയ വായിക്കുക