ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും റിലീസ് മാറ്റുമോ എന്നത് കണ്ടുതന്നെ അറിയണം. എന്തായാലും നേരത്തെ തീരുമാനിച്ച ജനുവരി 28 ന് തീയറ്ററുകളില്‍ സിനിമ എത്തുമെന്ന് നടന്‍ ഷെയ്ന്‍ നിഗം പറയുന്നു.