സൂര്യ ആരാധകര്‍ക്ക് ആവേശമായി താരത്തിന്‍റെ പുതിയ നേട്ടം

കെ ആര്‍ അനൂപ്

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (22:19 IST)
നടൻ സൂര്യ തൻറെ 23 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി അഞ്ചുവർഷത്തിനുള്ളിൽ തന്നെ 6 ദശലക്ഷത്തിലധികം പേരാണ് താരത്തെ ഇപ്പോൾ ഫോളോ ചെയ്യുന്നത്. 
 
ഉലകനായകൻ കമൽഹാസനുശേഷം അതിവേഗം ഇത്രയും ഫോളോവേഴ്സിനെ നേടിയ കോളിവുഡിലെ രണ്ടാമത്തെ താരമാണ് സൂര്യ. അദ്ദേഹത്തിൻറെ ഈ നേട്ടത്തിനെ ആരാധകർ ആഘോഷമാക്കുകയാണ്. സൂര്യയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.
 
5.7 മില്യൺ ഫോളോവേഴ്സാണ് ട്വിറ്ററിൽ രജനിക്ക് ഉള്ളത്. ധനുഷിന് 9.7 മില്യൺ, ശിവകാർത്തികേയന് 6.1 മില്യൺ, വിജയിന് 2.7 മില്യൺ ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉള്ളത്.
 
'അരുവാ', 'വാദിവാസൽ' എന്നീ ചിത്രങ്ങൾ യഥാക്രമം സംവിധായകരായ ഹരി, വെട്രിമാരൻ എന്നിവരോടൊപ്പമാണ് സൂര്യയ്ക്ക് ഇനി സിനിമ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍