തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. നയൻസിനേയും പൊള്ളാച്ചി പീഡനത്തിൽ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്ക് മറുപടിയുമായി നയൻസ്. താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നുവെന്നും നയൻതാര ഇറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് നയൻതാര വ്യക്തമാക്കി. രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണെന്ന് ഓർക്കണമെന്നും തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കുള്ളിൽ പരാതി പരിഹാര സെൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയൻ തന്റെ വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്ന്ത്.
സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേഷ് ശിവ, ഗായിക ചിന്മയി. നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവർ നയൻസിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘