പഴയകാര്യങ്ങള്‍ ഓര്‍ത്ത് നയന്‍‌താര കരയാറുണ്ട്!

തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:42 IST)
പഴയകാര്യങ്ങള്‍ ഓര്‍ത്ത് നയന്‍‌താര കരയാറുണ്ട്. ഇത് ഒരു ജീവിതപ്രശ്നമാണെന്ന് ആരും കരുതേണ്ട്. ഈയിടെ ഒരു സിനിമ കണ്ടതാണ് ഇത്തരമൊരു കഥ പ്രചരിക്കാന്‍ കാരണം. 
 
നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ആര്യ ആദ്യമായി നിര്‍മിച്ച 'അമരകാവ്യം'  കണ്ട് നയന്‍ കരഞ്ഞുവത്രേ. തന്റെ പഴയകാല ജീവിതത്തിലെ പല കാര്യങ്ങളും ചലച്ചിത്രത്തില്‍ കണ്ടതാണത്രേ നടിയെ കരയിപ്പിച്ചത്.  
 
ആര്യയുടെ സഹോദരന്‍ സത്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മിയ ജോര്‍ജാണ് ചിത്രത്തിലെ നായിക. നയന്‍താര ചിത്രം കണ്ട് കരഞ്ഞു എന്ന വാര്‍ത്ത സ്ഥിരീകരിച്ചത് സംവിധായകന്‍ ജീവ ശങ്കര്‍ തന്നെയാണ്. സിനിമ കണ്ട് നിയന്ത്രണം വിട്ടുപോയെന്നും കരഞ്ഞുവെന്നും നയന്‍ പറഞ്ഞതായാണ് ജീവ ശങ്കറിന്റെ വെളിപ്പെടുത്തല്‍. 

വെബ്ദുനിയ വായിക്കുക