'ഒരിക്കലും വിവാഹം കഴിക്കരുത്': നവാസുദ്ദീന്‍ സിദ്ദീഖി

സിആര്‍ രവിചന്ദ്രന്‍

ശനി, 29 ജൂണ്‍ 2024 (19:53 IST)
nawazuddin siddiqui
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി ഇക്കാര്യം പറഞ്ഞത്. ഒരാള്‍ വിവാഹം കഴിക്കണോ എന്നായിരുന്നു നടനോടുള്ള ചോദ്യം. പാടില്ല-എന്നായിരുന്നു താരത്തിന്റെ മറുപടി. യൂട്യൂബര്‍ രണ്‍വീര്‍ അലഹാബാഡിയയുമൊത്തുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ പറയുന്നതിനെ ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാമെന്നും വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു. 
 
നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ വിവാഹത്തിന്റെ ആവശ്യമില്ലെന്നും വിവാഹ ശേഷം രണ്ടുപേര്‍ തമ്മിലുള്ള പ്രണയം ഇല്ലാതാകുമെന്നും താരം പറഞ്ഞു. നിങ്ങള്‍ വിവാഹം കഴിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. കുട്ടികള്‍ കൂടി ചിത്രത്തില്‍ വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു. -താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍