നര്‍ഗീസ് ഫഖ്രി ഹോളിവുഡിലേക്ക്

വെള്ളി, 2 മെയ് 2014 (17:49 IST)
ബോളിവുഡ് നടിയും മോഡലുമായ നര്‍ഗീസ് ഫഖ്രി ഹോളിവുഡില്‍ അരങ്ങേറുന്നു. സ്പൈ എന്ന ചിത്രത്തിലൂടെയാണ് നര്‍ഗീസിന്റെ ഹോളിവുഡ് അരങ്ങേറ്റം. 
 
പോള്‍ ഫേഗ് സംവിധാനംചെയ്യുന്ന സ്പൈയില്‍ മെലിസ മക്കാര്‍ത്തി ജെയ്സണ്‍, റോസ് ബൈറണ്‍ എന്നിവരും വേഷമിടുന്നു. ഒരു മുഴു നീളെ കോമഡി ചിത്രമാണ് സ്പൈ. 2015 ല്‍ ചിത്രം റിലീസാകും.
 
രണ്‍ബീര്‍ കപൂറിന്റെ നായികയായി റോക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് നര്‍ഗീസ് ഫഖ്രി ബോളിവുഡിലെത്തിയത്. ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫേ നര്‍ഗീസിന്റെ ശ്രദ്ധേയചിത്രമായിരുന്നു. 

വെബ്ദുനിയ വായിക്കുക