സരിത കോടതിയില്‍ കുഴഞ്ഞു വീണു; മുകേഷ് ശ്രദ്ധിച്ചതേയില്ല

ബുധന്‍, 4 മാര്‍ച്ച് 2015 (17:50 IST)
നടന്‍ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത കോടതി വളപ്പില്‍ കുഴഞ്ഞു വീണു. ചൊവ്വാഴ്‌ച മുകേഷ് - സരിത വിവാഹ മോചന കേസിന്റെ കൗണ്‍സിലിംഗ് കഴിഞ്ഞ് എറണാകുളം കുടുംബ കോടതിക്ക് പുറത്തെത്തിയപ്പോഴാണ് സരിത കുഴഞ്ഞു വീണത്.

കൗണ്‍സിലിംഗ് കഴിഞ്ഞ് പുറത്തെത്തിയ സരിത കോടതിക്കെതിരെ പരാമര്‍ശം നടത്തുകയും ചെയ്തു. കോടതി ഒരു തവണപോലും തന്റെ അഭിപ്രായം കേള്‍ക്കാന്‍ ശ്രമിച്ചില്ലെന്നും. മുകേഷ് തന്നോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും. കുടുംബ കോടതി മുകേഷിന് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ആദ്യം മുകേഷുമായി സംസാരിച്ച കോടതി, പിന്നീട് സരിതയുടെ സാമിപ്യത്തില്‍ മുകേഷുമായി സംസാരിക്കുകയായിരുന്നു. ഇതായിരുന്നു കോടതിക്കെതിരെ തിരിയാന്‍ സരിതയെ പ്രേരിപ്പിച്ചത്.

എന്നാല്‍ സരിത വ്യക്തമാക്കിയ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോടതിയില്‍ നിന്ന് പുറത്തെത്തിയ മുകേഷിന്റെ അഭിഭാഷകന്‍ പറഞ്ഞു. സരിത പറഞ്ഞ കാര്യങ്ങളുമായി ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക