'കോലിയുമായി ഭ്രാന്തമായ പ്രണയത്തില്‍'; സ്വരം കടുപ്പിച്ച് മൃണാള്‍

രേണുക വേണു

വ്യാഴം, 8 ഓഗസ്റ്റ് 2024 (11:01 IST)
Mrunal Thakur, Virat Kohli and Anushka Sharma

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മൃണാള്‍ താക്കൂര്‍. താരത്തിന്റെ പേരുമായി ബന്ധപ്പെട്ട് ചൂടേറിയ ഗോസിപ്പുകള്‍ പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയോടുള്ള പ്രണയം. മൃണാളിന് കോലിയോടു കടുത്ത പ്രണയമാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
തനിക്ക് കോലിയോടുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമത്തോട് സ്വരം കടുപ്പിച്ചിരിക്കുകയാണ് മൃണാള്‍ ഇപ്പോള്‍. മൃണാളിന്റേയും കോലിയുടേയും ചിത്രം പങ്കുവെച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് വിവാദമായിരിക്കുന്നത്. 
 
'മൃണാള്‍ താക്കൂറിന് വിരാട് കോലിയോട് ഭ്രാന്തമായ പ്രണയം തോന്നിയ സമയമുണ്ടായിരുന്നു' എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനു താഴെ കമന്റുമായി മൃണാള്‍ തന്നെ രംഗത്തെത്തി. ' ഇത് നിര്‍ത്തൂ, മനസിലായോ' എന്നാണ് മൃണാള്‍ ദേഷ്യത്തോടെ പ്രതികരിച്ചിരിക്കുന്നത്. 
 
സീതാരാമം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട താരമാണ് മൃണാള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍