ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഫഹദിന് എത്ര വയസ്സുണ്ട് ? നടന് ആശംസകളുമായി ആരാധകര്‍

കെ ആര്‍ അനൂപ്

വ്യാഴം, 8 ഓഗസ്റ്റ് 2024 (08:49 IST)
ആഗസ്റ്റ് 8,നടന്‍ ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകരും നടന് ഏറെ പ്രിയപ്പെട്ട വരും ആശംസകള്‍ നേര്‍ന്നു. 1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദിന് 42 വയസ്സ് പ്രായമുണ്ട്. ഫഹദ് ഫാസിലിന് ജന്മദിനആശംസകളുമായി എത്തിയിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ് .ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ് ഭാവന സ്റ്റുഡിയോസിന് സിനിമ പിന്നില്‍.
 
 മൂവരും ചേര്‍ന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച പ്രേമലു വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും അടുത്തിടെ വന്നിരുന്നു.പ്രേമലു 136 കോടി കളക്ഷനാണ് നേടിയത്.ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു ആദ്യ സിനിമ.ജോജി, പാല്‍തു ജാന്‍വര്‍, തങ്കം, പ്രേമലു തുടങ്ങിയ സിനിമകള്‍ ഒരുക്കി വിജയ ട്രാക്കിലാണ് ഭാവന സ്റ്റുഡിയോസ്.
 
2014 ആഗസ്റ്റ് 21നായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍