വിവാഹത്തിന് മുമ്പും പിമ്പും, ആ മാറ്റത്തെക്കുറിച്ച് നടന്‍ യുവ കൃഷ്ണ പറയുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 2 നവം‌ബര്‍ 2021 (11:15 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ഇരുവരുടെയും വിവാഹം ഏറെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 
 
ഇപ്പോഴിതാ തങ്ങളുടെ ഒരുവര്‍ഷത്തെ മാറ്റത്തെക്കുറിച്ച് പറയുകയാണ് നടന്‍. വിവാഹത്തിനു മുമ്പ് 2020 നവംബര്‍ രണ്ടിന് എടുത്ത ചിത്രവും വിവാഹത്തിനുശേഷം 2021 നവംബര്‍ 2 ന് എടുത്ത ചിത്രവും താരം പങ്കുവെച്ചു.
 
'ജസ്റ്റ് ഫ്രണ്ട്‌സ് vs ഹാപ്പി കപ്പിള്‍.എന്റെ പ്രിയേ മൃദുല നീ എന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി'- യുവ കൃഷ്ണ കുറിച്ചു.  
 
2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍