നേരത്തേ ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആണ് ആലോചിച്ചത്. മമ്മൂട്ടി 10 ദിവസത്തെ ഡേറ്റ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ അസൌകര്യം അറിയിച്ചപ്പോഴാണ് രഞ്ജിത് മോഹന്‍ലാലിനെ സമീപിക്കുന്നത്. മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ എത്തിയപ്പോള്‍ 10 ദിവസത്തെ ഡേറ്റ് എന്നത് 45 ദിവസം എന്ന് മാറി. അതായത് വെറും ഒരു അതിഥിവേഷമല്ല ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് സാരം. മേയ് 10 മുതല്‍ ജൂണ്‍ 25 വരെയാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.
‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ബിലാത്തിക്കഥയില്‍ പുനര്‍ജ്ജനിക്കുമെന്നൊരു സംസാരം മലയാള സിനിമയുടെ അണിയറയിലുണ്ട്. ഇംഗ്ലണ്ടില്‍ ചില പ്രശ്നങ്ങളില്‍ പെടുന്ന നായകനെയും നായികയെയും രക്ഷിക്കാന്‍ ജഗന്നാഥന്‍ അവതരിക്കുന്ന കഥയാണ് രഞ്ജിത് പറയാനൊരുങ്ങുന്നതെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് മോഹന്‍ലാല്‍ ഫാന്‍സിന് ഒരു വലിയ വിരുന്നുതന്നെയായിരിക്കും എന്ന് പറയാതെ വയ്യ.
സേതുവാണ് ബിലാത്തിക്കഥയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.