പണി പാളുമെന്ന് കരുതിയില്ല, പ്രേക്ഷകർക്കും നിർമാതാക്കൾക്കും മോഹൻലാലിലെ മതി; സംവിധായകർ വെട്ടിലായി!

തിങ്കള്‍, 28 നവം‌ബര്‍ 2016 (14:58 IST)
വിസ്മയം എന്ന ചിത്രത്തോടെ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെച്ച മോഹൻലാൽ ഇപ്പോൾ തെലുങ്ക് നാട്ടിൽ ഒരു സൂപ്പർസ്റ്റാർ ആണ്. വിസ്മയത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയർ ന്ന് ടി ആറും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമ 150 കോടിയും കടന്ന് മുന്നേറിയതോടെ മോഹൻലാലിന്റെ താരമൂല്യം കുത്തനെ ഉയരുകയായിരുന്നു.
 
ഇപ്പോൾ തെലുങ്ക് പ്രേക്ഷകർക്ക് മോഹൻലാൽ സിനിമ മതി. ജനതാ ഗാരേജിന്റെ വിജയത്തിന് ശേഷം നിരവധി ഓഫറുകളാണ് താരത്തിന് ലഭിക്കുന്നത്. ജൂനിയർ എൻ ടി ആറിനു കേരളത്തിൽ ഒരു സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് സംവിധായകൻ മോഹൻലാലിലെ ജനതാഗാരേജിൽ അഭിനയിപ്പിച്ചത്. എന്നാൽ, സംഭവം തിരിച്ചായിരുന്നു നടന്നതെന്ന് മാത്രം. മോഹൻലാലിന് തെലുങ്കിൽ ആരാധകർ വർധിച്ചു..
 
തെലുങ്ക് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം മോഹൻലാലിന്റെ പുലിമുരുകൻ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്കും മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. രാം ചരൺ നായകനാകുന്ന ചിത്രത്തിൽ മോഹൻലാലിന് പ്രധാനപെട്ട റോൾ ആണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
 
പ്രേക്ഷകരും നിർമാതാക്കളും ആവശ്യപ്പെടുന്നത് മോഹൻലാലിനെയാണ്. ഇതോടെ വെട്ടിലായത് പാവം സംവിധായകരും. ലാല്‍ നായകനായാല്‍ ചിത്രം പെട്ടന്ന് നൂറ് കോടിയും 200 കോടിയും കടക്കും എന്നാണത്രെ ഇപ്പോള്‍ നിര്‍മാതാക്കളുടെയും പ്രേക്ഷകരുടെയും വിശ്വാസം.
 

വെബ്ദുനിയ വായിക്കുക