'മോഹന്‍ലാലും ശ്രീനിവാസനും ഇപ്പോഴും സംസാരിക്കാറില്ല,സരോജ് കുമാര്‍ സിനിമയ്ക്ക് ശേഷം സൗഹൃദത്തില്‍ വിള്ളല്‍', ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസ് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രണവ് മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിനുശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.