'രണ്ടാമൂഴം' ഉടൻ?- മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്

വ്യാഴം, 22 നവം‌ബര്‍ 2018 (15:10 IST)
രണ്ടാമൂഴത്തിന്റെ പ്രശ്‌നങ്ങൾ ഇതുവരെ അവസാനിച്ചില്ല. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴത്തിന് പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ചിത്രം നടക്കില്ലെന്നും സംവിധായകനുമായി സഹകരിക്കില്ലെന്നും എംടി പറഞ്ഞതായും വാർത്തകൾ വന്നിരുന്നു.
 
എന്നാൽ ഇതൊക്കെ കഴിഞ്ഞതിന് ശേഷം എംടിയ്‌ക്കൊപ്പം തന്നെ മോഹൻലാലിനെ നായകനാക്കി താൻ ഈ ചിത്രം സംവിധാനം ചെയ്യുമെന്നു ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. 
 
എന്നാൽ ചിത്രത്തെക്കുറിച്ചുള്ള മോഹൻലാലിന്റെ മറുപടി ഇങ്ങനെയാണ്. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഞങ്ങള്‍ ഇപ്പോളും ചിത്രത്തിനായി ശ്രമിക്കുകയാണ്. അപ്പോളാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം സംഭവിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍