മലയാള സിനിമ ഭാവിയിൽ ആരുടെ കയ്യിൽ ആണെന്ന ചോദ്യത്തിനുത്തരമാണ് നമ്മുടെ അഭിമാനമായ ബാലതാരങ്ങൾ. അക്കൂട്ടത്തിലൊരാളാണ് മീനാക്ഷി മഹേഷ്. സിനിമയിൽ മീനാക്ഷിയുടെ ഇഷ്ടതാരം മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. മമ്മൂട്ടി നായകനായി ഹനിഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനാക്ഷി ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ് മീനാക്ഷി.
പക്ഷേ, മീനാക്ഷിയുടെ സന്തോഷത്തിന് രണ്ട് കാരണമാണുള്ളത്. ഒന്ന്, മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. രണ്ട്, തന്റെ അച്ഛനും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന സത്യം ലോകത്തോട് വിളിച്ച് പറഞ്ഞത്. മീനാക്ഷിയുടെ അച്ഛൻ മഹേഷ് മോഹൻ മമ്മൂട്ടി സിനിമയിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. അതും 35 വർഷങ്ങൾക്ക് മുമ്പ്.