Bigg Boss Season 5 കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തി, ഷോയ്ക്ക് അകത്ത് ഒന്നും പറഞ്ഞില്ല, കാരണം വെളിപ്പെടുത്തി ഗോപിക
ചില വസ്ത്രങ്ങള്‍ ഇടുവാന്‍ തുടങ്ങുമ്പോള്‍ തന്നെ തന്നോട് അത് ചേരില്ലെന്ന് പറയും അതൊക്കെ പുറത്ത് വന്നിട്ടുണ്ടോ എന്നറിയില്ലെന്നും ഗോപിക പറഞ്ഞു. അതിന്റെ പിറ്റേദിവസമാണ് ചില ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ ഗോപികയ്ക്ക് അപകര്‍ഷതാബോധമാണെന്ന് പറയുന്നത്. അത് കേട്ടതും ഞാന്‍ ബ്ലാങ്കായി. പിന്നെ ഗോപിക ചോദിക്കുന്നത് ഇത്രയും വലിയ ആളുകള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നത് എന്നാണ്.പിന്നെ ആ വാക്ക് മാറ്റി ഞങ്ങളതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ഞാന്‍ പെട്ടെന്ന് ഓക്കെയാകില്ലെന്നും ഗോപിക പറഞ്ഞു.