Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് ! മോഹന്‍ലാല്‍ പറയും മുന്‍പ് പ്രവചിച്ച് ആരാധകര്‍

ഇന്‍ ഓര്‍ ഔട്ട് എന്നറിയാന്‍ മൂന്ന് പേരോടും ബോക്‌സ് തുറന്നുനോക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്

Gopika Bigg Boss
, വ്യാഴം, 20 ഏപ്രില്‍ 2023 (16:54 IST)
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ രണ്ടാമത്തെ എവിക്ഷന്‍ ഇന്ന് നടക്കും. വിഷ്ണു, ലെച്ചു, ഗോപിക എന്നീ മൂന്ന് പേരില്‍ നിന്ന് ഒരാളാണ് പുറത്താകുന്നതെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആ ഒരാള്‍ ആരെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. 
 
ഇന്‍ ഓര്‍ ഔട്ട് എന്നറിയാന്‍ മൂന്ന് പേരോടും ബോക്‌സ് തുറന്നുനോക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്. ബോക്‌സ് തുറന്നുനോക്കിയ ശേഷം രണ്ട് പേരുടെ മുഖത്ത് ചിരിയും ഒരാളുടെ മുഖത്ത് സങ്കടവുമാണ്. വിഷമത്തോടെ കാണപ്പെടുന്ന ആള്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിട്ടുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. 
 
വീഡിയോയില്‍ ഏറെ ദുഖിച്ച് കാണുന്നത് ഗോപികയെയാണ്. ഗോപികയാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്ന് രണ്ടാമതായി എവിക്റ്റ് ചെയ്യപ്പെട്ടതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛൻ്റെ രാഷ്ട്രീയം അദ്ദേഹത്തിൻ്റെ ചോയ്സ്, എൻ്റേത് വ്യത്യസ്തമായ രാഷ്ട്രീയം: അഹാന