പ്രളയം; മഞ്ജുവും സംഘവും ഉടൻ മടങ്ങില്ല

ബുധന്‍, 21 ഓഗസ്റ്റ് 2019 (14:35 IST)
കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും ഇന്ന് മടങ്ങില്ല. സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കയറ്റ’ത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തില്‍ ചിത്രീകരിക്കാനായാണ് മഞ്ജു ഛത്രുവിലെത്തിയത്.
 
നാളെ രാവിലെ തന്നെ മടങ്ങുമെന്നും ഷൂട്ടിംഗിന് കുറച്ചു സമയം കൂടി വേണമെന്നും സംഘം, ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ ആണ് വിവരം പുറം ലോകത്തെ അറിയിച്ചത്. ഹൈബി ഈഡൻ അടക്കമുള്ളവരുടെ ഇടപെടൽ പെട്ടന്ന് ഫലം കാണുകയും ചെയ്തിരുന്നു. 
 
മഞ്ജുവും ഷൂട്ടിംഗ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയത്. മഞ്ജുവും സനലും അടക്കം ഷൂട്ടിംഗ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയില്‍ എത്തിയിട്ട്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍