ദി പ്രീസ്റ്റിലെ മമ്മൂട്ടിയോ? സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍, ചിത്രം വൈറലാകുന്നു !

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ജൂണ്‍ 2021 (11:55 IST)
മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലെ പോസ്റ്ററുകളെ അനുസ്മരിപ്പിക്കും വിധമാണ് പുത്തന്‍ ഫോട്ടോഷൂട്ട്. മനോരമ ഓണ്‍ലൈന്‍ ജോയലുക്കാസ് സെലിബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍