മഞ്‍ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇല്ല, കാരണമെന്ത് ?

കെ ആർ അനൂപ്

ചൊവ്വ, 18 ഓഗസ്റ്റ് 2020 (23:22 IST)
അടുത്തിടെ വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മഞ്ജു വാര്യര്‍ തൻറെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുമായിരുന്നു. അടുത്തിടെയായി മഞ്ജു വാര്യരുടെ പോസ്റ്റുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് മഞ്ജുവാര്യർ പറഞ്ഞത് ഇങ്ങനെയാണ്.
 
ശരിയാണ്, കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഇപ്പോഴും ഇല്ല. എന്റെ അക്കൗണ്ടുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു കാരണവുമില്ല. ഒരു ബ്രേക്കെടുക്കാമെന്ന് വിചാരിച്ചു - മഞ്ജു വാര്യര്‍ പറയുന്നു.
 
പുതിയ വിശേഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പങ്കുവയ്ക്കുമെന്നും താരം പറഞ്ഞു. പ്രമുഖ ബ്രാന്‍ഡിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യര്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
 
ലളിതം സുന്ദരം, കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ മഞ്ജു ചിത്രങ്ങൾക്കായി  ആരാധകർ കാത്തിരിക്കുകയാണ്. മോഹൻലാലും മഞ്ജുവും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹവും ഉണ്ട് അക്കൂട്ടത്തിൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍