ആ സ്ക്രിപ്റ്റ് കേട്ടപ്പോൾ അച്ഛന്റേയും അമ്മയുടേയും മുഖത്തേക്കാണ് ഞാൻ നോക്കിയത്: മഞ്ജു വാര്യർ

ചിപ്പി പീലിപ്പോസ്

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (09:28 IST)
വിവാഹത്തിനു മുൻപ് മഞ്ജു വാര്യർ അഭിനയിച്ച സിനിമകളെല്ലാം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു. അതിൽ എടുത്ത് പറയേണ്ടുന്നത് കണ്ണെഴുതി പൊട്ടും തൊട്ട് ആണ്. ചിത്രത്തില്‍ തിലകന്‍ എന്ന മുതിര്‍ന്ന നടനോടൊപ്പം മത്സരിച്ചുള്ള അഭിനയമാണ് മഞ്ജു കാഴ്ച വെച്ചത്. 
 
ഇത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു. സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരാണ് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്. 
 
സ്ക്രിപ്റ്റ് മുഴുവൻ കേട്ടുകൊണ്ടിരിക്കുമ്പോള്‍ താന്‍ അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവര്‍ വളരെ സന്തോഷത്തിലായിരുന്നു. അതോടെ ചെയ്യാമെന്ന ചിന്തയുണ്ടായി. സിനിമ ചെയ്യാന്‍ തനിക്ക് അത്യന്തം താത്പര്യം തോന്നി. അന്ന് തന്റെ മനസ്സില്‍ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതാനുഭവങ്ങള്‍ സഹായകമാണ്.- മഞ്ജു പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍