മഞ്ജു വാര്യര്‍ ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ ? നടിയുടെ മറുപടി ഇങ്ങനെ

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (10:22 IST)
മഞ്ജുവിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്.എല്ലാവര്‍ക്കും അറിയേണ്ടത് താരത്തിന്റെ സൗന്ദര്യ രഹസ്യമാണ്. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ മഞ്ജു ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അതിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ എന്ന അവതാരകന്റെ ചോദ്യത്തിന് നടി നല്‍കിയ മറുപടി ഇതാണ്.ജര്‍മ്മനിയോ എന്നാണ് തിരിച്ചു മഞ്ജു ആദ്യം തിരിച്ചു ചോദിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ലെന്നാണ് നടി പറഞ്ഞിരുന്നത്.
 
മരക്കാറാണ് മഞ്ജുവിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലളിതം സുന്ദരം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍