മധുരം സിനിമയെ പ്രശംസിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ രഘുനാഥ് പലേരി.തിളക്കുന്ന ജീവിത വെളിച്ചെണ്ണയില്‍ നൂലുപോലെ വട്ടത്തില്‍ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബിപോലെ സ്‌നേഹ മധുരം എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്. നന്ദി പറഞ്ഞ് മധുരം സംവിധായകന്‍ അഹമ്മദ് കബീറും.
കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാളചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി.