ഗംഗയായി ഭാനുപ്രിയ, സണ്ണിയായി മമ്മൂട്ടി; മണിച്ചിത്രത്താഴിന്റെ മറ്റൊരു വേർഷൻ!

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (10:40 IST)
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മമ്മൂട്ടിയാണ്. മമ്മുട്ടിക്ക് എപ്പോഴും പണികൊടുക്കുന്നത് മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്, ചിത്രത്തിലെ ഗാനം. ഒരു മുറൈ വന്ത് പാറായ എന്ന ഗാനത്തിനൊപ്പിച്ച് മമ്മുട്ടി ചുവട് വയ്ക്കുന്നതായുള്ള രംഗം പുറത്ത് വന്നിട്ട് അധികമായില്ല. അതിന് പിന്നാലെയാണ് ഈ പഴയ വീഡിയോ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. 
 
ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ശോഭന അവതരിപ്പിച്ച ഗംഗയായി ഭാനുപ്രിയയും സണ്ണിയായി മമ്മൂട്ടിയുമാണ് വീഡിയോയിലു‌ള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്മാര്‍ട്ട് പിക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതാണ്. മണിച്ചിത്രത്താഴ് മമ്മുക്ക വേര്‍ഷന്‍ എന്ന തലവാചകത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 
Next Article