കുള്ളൻ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളിൽ!

വ്യാഴം, 1 നവം‌ബര്‍ 2018 (14:42 IST)
തന്റെ ഓരോ സിനിമയും കഥാപാത്രവും പുതുമ നിറഞ്ഞതാക്കാൻ മമ്മൂട്ടിയെന്ന നടൻ ചെയ്യുന്ന കഠിനാധ്വാനം ചെറുതൊന്നുമല്ല. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. മൃഗയ, കറുത്ത പക്ഷികൾ‍, പൊന്തൻ മാട എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്‌ മമ്മൂട്ടി. 
 
അങ്ങനെ ഒരു വിസ്മയം തീര്‍ക്കാന്‍ വീണ്ടും മമ്മൂട്ടി എത്തുകയാണ്. ഇതുവരെ ചെയ്യാത്തൊരു വേഷം. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനെക്കുറിച്ച് നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ അതേ ചിത്രത്തിൽ തന്നെ മമ്മൂട്ടിക്ക് മൂന്ന് ഗെറ്റപ്പുകൾ ഉണ്ട്. ചിത്രത്തിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും പിടികിട്ടാത്ത ഒരു കഥാപാത്രമാണെന്നും ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഷാജി കുമാർ തന്നെ പറഞ്ഞിരുന്നു.
 
സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെക്ക് ഓഫിന്റെ തിരക്കഥയും പി.വി. ഷാജി കുമാറിന്റേതായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കുള്ളനായി എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടി കുള്ളൻ കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് സോഹൻ സീനുലാൽ ആയതിനാൽ നാദിർഷയുടെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍