തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍!

വ്യാഴം, 1 ജൂലൈ 2021 (16:07 IST)
തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അഖില്‍ അക്കിനേനി നായകനായെത്തുന്ന സിനിമയില്‍ കരുത്തുറ്റ വില്ലന്‍ വേഷം മമ്മൂട്ടി ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വക്കന്‍തം വംസിയാണ്. ഈ സിനിമയിലേക്ക് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമാണ് മമ്മൂട്ടിക്കായി സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. സ്‌പൈ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. സീരിസായാണ് സിനിമ പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏജന്റ് എന്നാണ് സിനിമയുടെ പേര്. എന്നാല്‍, മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ഈ തിരക്കിനിടയില്‍ മമ്മൂട്ടി തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കുമോ എന്നാണ് ആരാധകരുടെ സംശയം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍