ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദർ ഒരു അഡാറ് ഐറ്റം തന്നെയെന്ന് വ്യക്തം. സസ്പെൻസുകൾ കൂട്ടിവെച്ച് ഒരു വെടിക്കെട്ട് നടത്താനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് ക്രിസ്തുമസ്സിനെത്തുന്നു എന്നതാണ് പുതിയ വിവരം. ന്യൂ ഇയർ സമ്മാനമായി ചിത്രത്തിന്റെ ആദ്യ ടീസറും എത്തിക്കുമെന്നാണ് റിപോർട്ടുകൾ. ആരാധകരുടെ ആവേശം മനസ്സിലാക്കികൊണ്ട് തന്നെ എത്രയും വേഗം ചിത്രത്തിന്റെ ടീസർ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറ്റെടുക്കുന്ന ചിത്രമെന്ന നിലയിൽ ഗ്രേറ്റ് ഫാദർ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ പത്ര മാധ്യമങ്ങൾക്ക് വിലക്കായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് രഹസ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും ചിത്രീകരണത്തിനിടെ നടന്‍ പല പരിപാടികളിലും പങ്കെടുത്തതിനാൽ ഗെറ്റപ്പ് രഹസ്യമാക്കാൻ കഴിഞ്ഞില്ല.
ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിൽ ഒളിഞ്ഞിരുപ്പുണ്ടത്രേ. ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഇടം പിടിക്കാൻ ഈ ചിത്രത്തിനാകും എന്ന് വ്യക്തം.