കള്ളനായി പമ്മി പമ്മി മമ്മൂട്ടി എത്തും; നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മെഗാസ്റ്റാറിന്റേത് വ്യത്യസ്ത വേഷം

വ്യാഴം, 6 ജനുവരി 2022 (21:01 IST)
വളരെ രസകരവും വ്യത്യസ്തവുമായ വേഷത്തില്‍ മമ്മൂട്ടി എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വേലന്‍ എന്ന് പേരായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൈക്കിള്‍ മെക്കാനിക്കും കുപ്പിപ്പാട്ട വില്‍പ്പനക്കാരനുമാണ് വേലന്‍. എന്നാല്‍, രാത്രിയില്‍ വേലന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ കാണുക. രാത്രിയായാല്‍ ഗ്രാമത്തില്‍ മോഷണം നടത്തുന്ന വേലനെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ നടി രമ്യ പാണ്ഡ്യന്‍ എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍