2003ല്‍ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ടെസ ജോസഫ്. എന്നാൽ പട്ടാളം പുറത്തിറങ്ങിയശേഷം നായികയായ ടെസയെ പിന്നീട് മലയാള സിനിമകളിൽ കണ്ടില്ല. വർഷങ്ങൾക്കുശേഷം 2015ലാണ് 'ഞാൻ സംവിധാനം ചെയ്യും'എന്ന ബാലചന്ദ്രമേനോന്റെ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.