ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ശേഷം ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, ട്രെയിലറും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന സംഗതികളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ അബ്രഹാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ബി സി 1821 ആണ്. ഈ നമ്പറിന് പിന്നിലൊരു ചരിത്രമുണ്ട്. ബൈബിളിൽ അബ്രഹാമിന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് - BC 1821. മലയാളത്തിൽ കണ്ട് പരിചയിച്ച സാധാ മസാല പോലീസ് കഥയല്ല അബ്രഹാമിന്റെ സന്തതികളെന്ന് വ്യക്തം.