കോപം വന്നാല്‍ തല്ലും, കണ്ണുപൊട്ടുന്ന ചീത്തവിളിക്കും; മമ്മൂട്ടി വീണ്ടും വയലന്‍റ് പൊലീസ് !

ചൊവ്വ, 26 ഫെബ്രുവരി 2019 (18:55 IST)
റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആ‍ന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.
 
ജീവിതത്തിലും പ്രൊഫഷനിലും പരുക്കനായ ഒരു പൊലീസ് ഓഫീസറെ ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചന. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥ കൂടിയായിരിക്കും ഇത്.
 
മമ്മൂട്ടിയും റോഷന്‍ ആന്‍ഡ്രൂസും ഇതിന് മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. ആവനാഴിയിലേതുപോലെ തികച്ചും റോ ആയ ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടിക്ക് നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നതെന്നാണ് വിവരം.
 
ഉടന്‍ തന്നെ റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍