പത്‌മകുമാറിന് മമ്മൂട്ടി നിര്‍ദ്ദേശം നല്‍കി, ഓണത്തിന് മാമാങ്കം റിലീസ് ചെയ്യണം - ബോളിവുഡില്‍ നിന്ന് ശ്യാം കൌശല്‍ പറന്നെത്തി; ഷൂട്ടിംഗ് പൊടിപൊടിക്കുന്നു!

ചൊവ്വ, 26 ഫെബ്രുവരി 2019 (14:57 IST)
'മാമാങ്കം’ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ആ സിനിമ പൂര്‍ണമായും വീണ്ടും ചിത്രീകരിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. ചില ആക്ഷന്‍ സീക്വന്‍സുകളും ഗാനങ്ങളും ഒഴിച്ചാല്‍ ബാക്കി രംഗങ്ങളെല്ലാം വീണ്ടും ചിത്രീകരിക്കണമത്രേ. പുതിയ സംവിധായകന്‍ എം പത്‌മകുമാര്‍ അതിന്‍റെ ഒരുക്കത്തിലാണെന്നാണ് വാര്‍ത്തകള്‍.
 
ചിത്രത്തിന്‍റെ ആദ്യ സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രൊജക്ടില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. പുതിയ ടീമിനെയും പുതിയ താരനിരയെയും വച്ചായിരിക്കും മാമാങ്കം വീണ്ടും ചിത്രീകരിക്കുക.
 
മാര്‍ച്ച് രണ്ടാം വാരം മുതല്‍ മാമാങ്കത്തിന്‍റെ ഷൂട്ടിംഗ് സജീവമാകും. മമ്മൂട്ടിയും അപ്പോള്‍ മുതല്‍ ചിത്രീകരണത്തില്‍ പങ്കെടുക്കും. ശ്യാം കൌശലിന്‍റെ കോറിയോഗ്രാഫിയില്‍ അഞ്ചോളം യുദ്ധരംഗങ്ങളാണ് അടുത്ത ഷെഡ്യൂളില്‍ ചിത്രീകരിക്കുക. 
 
മാമാങ്കം പ്രതിസന്ധിയിലായപ്പോള്‍ മമ്മൂട്ടിയുടെ കൃത്യമായ ഇടപെടലാണ് ഇപ്പോള്‍ പ്രൊജക്ടിനെ വീണ്ടും ഉണര്‍ത്തിയിരിക്കുന്നത്. എത്രയും വേഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഓണം റിലീസായി മാമാങ്കം പ്രദര്‍ശനത്തിനെത്തിക്കാനാണ് എം പത്മകുമാറിന് മമ്മൂട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്നറിയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍